Latest News

അപ്‌സര ഒ.പി.എല്‍.2, മാര്‍ച്ച് 13ന് ദുബായില്‍

ദുബൈ: എം.വൈ.എല്‍ ഒറവങ്കര യു.എ.ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഒറവങ്കര പ്രവാസി ലീഗ് (ഒ.പി.എല്‍.) ഫുട്ബാള്‍ ലീഗ്, മാര്‍ച്ച് 13 വെള്ളിയാഴ്ച ആറ് മണി മുതല്‍ ദുബൈ കിസൈസിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കും. ഒരവങ്കരയിലെയും പരിസരങ്ങളിലെയും കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള 500 പേര്‍ പങ്കെടുക്കുന്ന കുടുംബ സംഗമവും വിനോദ പരിപാടികളും ഇതോടൊപ്പമുണ്ടാവും.

ഒറവങ്കര റെയ്‌ഞ്ചെര്‍സ്, ഈഫില്‍ കോച്ചനാട്, ഒറവങ്കര ഫാനൂസ്, ബീസീ ബ്രാദേര്‍സ് മടത്തില്‍, അപ്‌സര അവെഞ്ചെര്‍സ്, ബാള്‍ ബസ്‌റ്റെര്‍സ് കടവത്ത് എന്നീ ആറ് ടീമുകളാണ് കളിക്കളത്തിലിറങ്ങുക. ഓരോ ടീമിലും രണ്ട് ഐക്കണ്‍ കളിക്കാരുണ്ടാവും. കൂടാതെ ഒരു ഐക്കണ്‍ ഉള്‍പെടെ മൂന്ന് പേര്‍ ഗസ്റ്റ് കളിക്കാരായിരിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒറവങ്കരക്കാര്‍ ഒന്നിച്ചണിനിരക്കുന്ന ചടങ്ങില്‍ നാട്ടിലെയും യു.എ.ഇ. യിലെയും വിശിഷ്ട വ്യക്തികള്‍, രാഷ്ട്രീയ നേതാക്കന്മാര്‍, കലാ കായിക താരങ്ങള്‍ സംബന്ധിക്കും.

ദേര നകീലില്‍ കോച്ചനാട് അപാര്‍ട്ട്‌മെന്റില്‍ ചേര്‍ന്ന ഒ.പി.എല്‍. ഗവേണിംഗ് ബോഡി ക്ലബ് ഒഫീഷ്യല്‍ യോഗത്തില്‍ ഗവേണിംഗ് ബോഡി കമ്മിറ്റി ചെയര്‍മാന്‍ അറഫാത്ത് ഹുസൈന്‍, കണ്‍വീനര്‍ ഒ.എം. അബ്ദുള്ള, കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കോച്ചനാട്, മജീദ് കരള്‍ സംസാരിച്ചു. ഒ.എ.താഹിര്‍. അഹമദ് റിയാസ് അപ്‌സര, ജാഫര്‍ റെയ്ഞ്ചര്‍, മുഹമ്മദ് തയ്യിബ്, നവാസ് കടവത്ത്, റഹീം കോച്ചനാട്, ബി.സി. യുസുഫ്, ഫഹദ്, മുനീര്‍ കടവത്ത്, തസ്ലിം കടവത്ത്, ഖലീലു റഹ്മാന്‍, അഷ്‌റഫ് ഒ.യു., അഷ്‌റഫ് കോച്ചനാട്, ഷാഫി കോച്ചനാട്, ഷാനി കടവത്ത്, മജീദ് മാസ്റ്റര്‍, ഷംസീര്‍ കോച്ചനാട്, ഷാഫി മടത്തില്‍, ആഷിഖ് കോച്ചനാട് സംബന്ധിച്ചു.

ഗസ്റ്റ് കളിക്കാരുടെയും ഡൊമാസ്റ്റിക് കളിക്കാരുടെയും ലേലം വിളി ഫെബ്രുവരി ആറിനു ബര്‍ദുബായിലുളള അപ്‌സര ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ ചേരും.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.