Latest News

ദുബൈ കെ.എം.സി.സി. 'എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' സംഘടിപ്പിച്ചു

ദുബൈ:[www.malabarflash.com] ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയും എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഗ്രൂപ്പും സംയുക്തമായി 'എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' സംഘടിപ്പിച്ചു. ബദര്‍ ദുബൈയിലെ ഫോര്‍ പോയിന്റ്‌സ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന സമ്മേളനം യു.എ.ഇ. കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു.

ദുബൈ റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ മുഖ്യാതിഥിയായിരുന്നു. എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ. മനു നായര്‍ വിഷയം അവതരിപ്പിച്ചു. ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു.

ബിസിനസ് രംഗത്ത് പ്രശസ്തരായവരുടെയും പ്രൊഫഷണലുകളുടെയും കെ.എം.സി.സി. നേതാക്കളുടെയും സാന്നിധ്യം കൊണ്ട് സമ്മേളനം ശ്രദ്ധേയമായി. എക്‌സ്‌പൊ 2020 വുമായി ബന്ധപ്പെട്ട് യു.എ.ഇ.യില്‍ രൂപപ്പെട്ട് വരുന്ന വ്യവസായ സംരംഭക അവസരങ്ങളെയും നിക്ഷേപക സാധ്യതകളെയും വിഭവ ധന സമാഹരണത്തെ കുറിച്ചും വിശദമാക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ നാം ഹരിഹരന്‍ സഹസ്ര ക്ലാസെടുത്തു. സി.എസ്.ആര്‍ ആന്‍ഡ് എന്‍.ജി.ഒ. എന്ന വിഷയം ഒ.എം. അബ്ദുല്ല ഗുരുക്കള്‍ അവതരിപ്പിച്ചു.


യു.എ.ഇ. കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ, എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ. മനു നായര്‍, അല്‍ ഷമാലി ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഗ്രൂപ്പ് എം.ഡി. സി.കെ.അബ്ദുല്‍ മജീദ്, കെ.എം.സി.സി. നേതാക്കളായ ഹസൈനാര്‍ ഹാജി എടച്ചാക്കൈ, നിസാര്‍ തളങ്കര, ഇബ്രാഹിം മുറിച്ചാണ്ടി, ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, എം.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചേരകള, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍. ഹനീഫ്, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, മുഹമ്മദ് മാങ്ങാട്, ഇല്യാസ് കട്ടക്കാല്‍, കെ.ജി.എന്‍. റൗഫ്, അഷ്‌റഫ് ബോസ്, നൗഫല്‍ മങ്ങാടന്‍, മുനീര്‍ പള്ളിപ്പുറം എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഗ്രൂപ്പ് പാര്‍ട്ണര്‍മാരായ സി.എ. അജിത് കുമാര്‍, സി.എ. വേലു അറുമുഗം, പ്രദീപ് സായി, രാഗേഷ് മാട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
Keywords: KMCC, Gulf News, Dubai, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.