Latest News

പ്രവാസികളുടെ കണ്ണീരൊപ്പാന്‍ മുന്നില്‍നിന്ന് പൊരുതിയത് മുസ്‌ലിം ലീഗ് മാത്രം: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: എക്കാലത്തും അവശതയനുഭവിക്കുന്ന സമുദായത്തിന്റെ അത്താണിയാണ് മുസ്‌ലിം ലീഗ് പ്രസ്ഥാനമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി ജീവിതം അര്‍പ്പിച്ച് തിരിച്ചെത്തിയ നിരാലംബരായ പ്രവാസികളുടെ കണ്ണീരൊപ്പാന്‍ എന്നും മുന്നില്‍നിന്നു പൊരുതിയ രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗ് മാത്രമാണെന്നും ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അഭിപ്രായപ്പെട്ടു.

വിദേശത്ത് ജോലിയെടുക്കുന്നവരുടെയും തിരിച്ചെത്തിയ പ്രവാസികളുടെ വികാരവിചാരം ഉള്‍ക്കൊണ്ട് അവര്‍ക്കായി ശബ്ദിക്കുന്ന മുസ്‌ലിം ലീഗ് ഇനിയും നിരാലംബരായ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടാകുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേരള പ്രവാസി ലീഗ് രൂപീകരണത്തിലൂടെ തെളിയിച്ചതെന്നും ചെറിയ കാലയളവില്‍ പ്രവാസി ലീഗ് ഏറ്റവും വലിയ ബഹുജന സംഘടനയായി മാറിയതിന്റെ പ്രേരക ശക്തി മുസ്‌ലിംലീഗ് ആണെന്ന യാഥാര്‍ത്ഥ്യം എതിരാകള്‍പോലും സമ്മതിക്കുന്നതാണെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബ്ദുല്ല മാര നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. 

സി.ടി.അഹമ്മദലി, എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന്, ഹനീഫ് മുന്നിയൂര്‍, പി.എം. കാഞ്ഞിയൂര്‍, എ.എ.ജലീല്‍, അഡ്വ. വി.എം. മുനീര്‍, കാപ്പില്‍ മുഹമ്മദ് പാഷ, ബി.എം.എ. ഖാദര്‍,ഒ.ടി.അഹമ്മദ്ഹാജി, ബി.കെ. മുഹമ്മദ്കുഞ്ഞി, ഖാദര്‍ ഹാജി ചെങ്കള, ടി.എം. ശുഐബ്, എം.പി. ഖാലിദ് പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.