Latest News

മന്ത്രി ഇടപെട്ടു ഷെഹ്‌നായി മാന്ത്രികന് ഭൂമി

കാസര്‍കോട്: ഷെഹനായിലൂടെ മാസ്മരികത സൃഷ്ടിക്കുന്ന ഉസ്താദ് ഹസന്‍ഭായിക്ക് ജില്ലാ ഭരണകൂടത്തിന്റെ കാരുണ്യഹസ്തം. സംഗീതം തപസ്യയായി കരുതുന്ന ഉസ്താദ് പത്തുവര്‍ഷത്തോളമായി കോളിയടുക്കത്തും പരിസരത്തും വാടക വീടുകളിലാണ് താമസിച്ചുവരുന്നത്. സ്വന്തമായി വീടുവെക്കാന്‍ തെക്കില്‍ വില്ലേജില്‍ അഞ്ചുസെന്റ് സ്ഥലം അനുവദിച്ചതിന്റെ രേഖ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ-സര്‍വ്വെ അദാലത്തില്‍ റവന്യു മന്ത്രി അടൂര്‍പ്രകാശ് നല്‍കി.

 ഭൂമി കിട്ടിയാല്‍ വീടു വയ്ക്കാന്‍ സഹായം ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കിടപ്പിലായ ഭാര്യയും അവിവാഹിതയായ മകളും മരണപ്പെട്ട മകളുടെ മൂന്ന് മക്കളും, മകനും അടങ്ങുന്നതാണ് കുടുംബം.
ഹസന്‍ഭായി കുട്ടികളെ സംഗീതം പഠിപ്പിച്ചുകിട്ടുന്ന തുച്ഛവരുമാനത്തിനെ ആശ്രയിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഈ വരുമാനത്തില്‍ നിന്ന് വലിയ പങ്ക് വീട്ടുവാടകയിനത്തില്‍ പോകുന്നത് ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഹസ്സന്‍ഭായിക്ക് ഭൂമി അനുവദിച്ചത്. 

കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ അവാര്‍ഡ് ജേതാവ് കൂടിയാണ് ഹസ്സന്‍ഭായി . ലോക പ്രശസ്ത ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ കേരളത്തിലെ ഏക ശിഷ്യനാണ്. ഹസ്സന്‍ഭായി. ബിസ്മില്ലാഖാനില്‍ നിന്ന് വരദാനമായി ലഭിച്ച ഷെഹ്നായിയുമായാണ് കേരളത്തിനകത്തും പുറത്തും അദ്ദേഹം കച്ചേരി നടത്തുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.