കാഞ്ഞങ്ങാട്: ജാമ്യത്തുകയായി കോടതിയില്‍ കള്ളനോട്ട് നല്‍കിയ കേസിലെ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കുറ്റപത്രം സമര്‍പ്പിച്ചു.
കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ സി.എച്ച്.നൗഷാദിനെ (27) തിരെയാണ് ക്രൈംബ്രാഞ്ച് സിഐഡി ഇന്‍സ്‌പെക്ടര്‍ പി.സുഭാഷ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
2013 ജൂണ്‍ 20നാണ് നൗഷാദ് കോടതിയില്‍ അടച്ച ജാമ്യത്തുകയില്‍ 500 രൂപയുടെ രണ്ട് കള്ളനോട്ട് കണ്ടെത്തിയത്. 2011ല്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നൗഷാദ് ഹാജരാകാത്തതിനെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതി ഈ കേസിലെ ജാമ്യക്കാര്‍ക്ക് 30,000 രൂപ പിഴ വിധിച്ചിരുന്നു.
ഇതിനെതിരെ ജാമ്യക്കാര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കുകയും ജാമ്യത്തുക 12,000 രൂപയായി കുറയ്ക്കുകയും ചെയ്തു. ഈ തുക അടക്കാനാണ് നൗഷാദ് ജൂണ്‍ 20ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ എത്തിയത്.
തുക പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറുകയുമായിരുന്നു.
ക്രൈംബ്രാഞ്ച് സിഐഡി ഇന്‍സ്‌പെക്ടര്‍ കെ.ഇ.പ്രേമചന്ദ്രനാണ് ഈ കേസില്‍ തുടര്‍ അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.സുഭാഷ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

കോടതിയില്‍ കള്ളനോട്ട് നല്‍കിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നത്.
നൗഷാദിന് കള്ളനോട്ട് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചതെങ്കിലും ഇക്കാര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ നൗഷാദ് മാത്രമാണ് പ്രതി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment