കാഞ്ഞങ്ങാട്: അനധികൃത മണല്‍ക്കടത്ത് കേസില്‍ പ്രതിയായ ടെമ്പോ ഡ്രൈവറെ കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.
ഉദുമ പുക്കളത്ത് ഹൗസിലെ ഇ.വി.സുരേഷിനെ (34)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്. 2014 മെയ് 17ന് ഉദുമ ലളിത് റിസോര്‍ട്ടിന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കല്‍ പോലീസ് രേഖകളില്ലാതെ മണല്‍ കടത്തി വരികയായിരുന്ന കെഎല്‍ 13 എം 513 നമ്പര്‍ ടെമ്പോ പിടികൂടുകയും സുരേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment