ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ കാസര്‍കോടന്‍ കൂട്ടായമ സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗ് 27ന് നടക്കും. ബാംഗ്ലൂരിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ നിരവധി പേര്‍ ചേര്‍ന്ന കൂട്ടായ്മയാണ് മത്സരം ഒരുക്കുന്നത്.
ഇന്ദിര നഗര്‍ മെയിന്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 12 ടീമുകള്‍ മാറ്റുരയ്ക്കും. കാസ്‌കോ കോട്ടക്കുന്ന്, വൈ.ആര്‍.പി കിക്കേര്‍സ്, കറാമ എഫ്.സി, വീഗാന്‍സ് കടവത്ത്, ബാച്ചിലേര്‍സ് പുത്തൂര്‍, സെലക്ടഡ് അറഫാത്ത്, യംഗ് ചാലഞ്ചേര്‍സ് കുന്നില്‍, ഹീറോസ് ബള്ളൂര്‍, റസ്ത യുണൈറ്റഡ് എഫ്.സി, ഇസെന്‍ ഫൈറ്റേര്‍സ്, ടീം ഉച്ചു ബാച്ചിലേര്‍സ്, എംപയര്‍ ഫൈറ്റേര്‍സ് എന്നി ടീമുകള്‍ക്ക് വേണ്ടി പ്രമുഖ കളിക്കാര്‍ ബൂട്ടണിയും.
ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. അമീര്‍ ബാംഗ്ലുര്‍, അയാസ് നീലസാന്ത്ര ഇച്ചു ബാച്ചിലര്‍, സുലാം കാസ് കോ, സുനൈഫ് ബോവിക്കാനം സംസാരിച്ചു.
Keywords: Banglore, Kasaragod, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment