Latest News

ബോവിക്കാനത്ത് ബസ്സിന് നേരെ കല്ലേറ്; 5 പേര്‍ പിടിയില്‍

ബോവിക്കാനം: കഴിഞ്ഞ ദിവസം വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയ ബോവിക്കാനത്ത് ബസ്സിന് നേരെ കല്ലേറ്. മല്ലത്തേക്ക് പോവുകയായിരുന്ന ബാഗ്ദാദിയ ബസിന് നേരെ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബോവിക്കാനത്ത് വെച്ച് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ അഞ്ച് പേരെ സ്ഥലത്തുണ്ടായിരുന്ന ആദൂര്‍ സി.ഐ എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വാഹന പരിശോധനയും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ വിജയ ശക്തി സമ്മേളനം കഴിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ബോവിക്കാനത്ത് വ്യാപകമായ സംഘര്‍ഷം ഉടലെടുത്തിരുന്നു. കല്ലേറിനെ തുടര്‍ന്ന് പ്രകോപിതരായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോവിക്കാനത്തെ വ്യാപാര സ്ഥാപനങ്ങളും മറ്റു അടിച്ചു തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ 200 ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലെറഞ്ഞ സംഭവത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.