Latest News

ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ താരം മരിച്ചു

തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ നെറ്റ്‌ബോള്‍ താരം മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മയൂരേഷ് പവാര്‍ (19) ആണ് മരിച്ചത്. ചണ്ഡീഗഡ്-മഹാരാഷ്ട്ര മല്‍സരത്തിനു ശേഷം പുറത്തേക്ക് വരുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. വെള്ളായണി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം. തിങ്കളാഴ്ച രാവിലെ ടീമിനൊപ്പം പരിശീലനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.