കാഞ്ഞങ്ങാട് : ചെമ്മട്ടംവയലില്‍ സി പി എം ഓഫീസും തൊട്ടടുത്ത ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറും അടിച്ചു തകര്‍ത്തു. സി പി എം ചെമ്മട്ടംവയല്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന പാട്യം സ്മാരക കലാ വേദി കെട്ടിടവും തൊട്ടടുത്തുള്ള ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുമാണ് അടിച്ചു തകര്‍ത്തത്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് ടെലിവിഷന്‍ തകര്‍ത്തു. കെട്ടിടത്തിന്റെ ഓടിന് നേരെ കല്ലേറുണ്ടായി. അക്രമത്തിന് പിന്നില്‍ ബി ജെ പിക്കാരാണെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു.
അഞ്ചു ബൈക്കുകളിലായി എത്തിയ പത്തംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം കുറ്റപ്പെടുത്തി. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി എസ് ഗോപാലകൃഷ്ണന്റെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment