Latest News

മുജാഹിദ് ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ വിമത വിഭാഗം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: മുജാഹിദ് ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ വിമത വിഭാഗം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. തൃക്കരിപ്പൂര്‍ സ്വദേശികളായ മൊയ്തീന്‍, സലാഹുദ്ദീന്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കീഴടങ്ങിയത്.

മുജാഹിദ് ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകരായ തൃക്കരിപ്പൂര്‍ വടക്കേ വളപ്പിലെ എ പി കമറുദ്ദീനെ (32) ആക്രമിച്ച കേസില്‍ പ്രതികളാണ് ഇരുവരും. 2013 ജൂലൈ 10ന് കേരള നജ്‌വത്തുല്‍ മുജാഹിദിന്റെ ഉടമസ്ഥതയില്‍ വടക്കേ തൃക്കരിപ്പൂരിലുള്ള സലഫി പള്ളിയില്‍ ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിക്കുകയും പ്രമുഖ പ്രാസംഗികനെ മുഖ്യപ്രഭാഷണം നടത്താന്‍ നിയോഗിക്കുകയും ചെയ്തിരുന്നു.

വിമത വിഭാഗം എതിര്‍ക്കുന്ന ആളെയാണ് പ്രഭാഷണത്തിന് നിയോഗിച്ചത്. ഇതേ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകനായ കമറുദ്ദീന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും മൊയ്തീനും സലാഹുദ്ദീനും ഒളിവില്‍ പോവുകയാണുണ്ടായത്.

ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് പോലീസ് കോടതിയി ല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് രണ്ട് പ്രതികളും കോടതിയില്‍ കീഴടങ്ങിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.