Latest News

ഓട്ടോറിക്ഷാഉടമയും ഡ്രൈവറും 11കാരിയെ പീഡിപ്പിച്ചതായി പരാതി

കുമ്പള: സ്ഥിരമായി സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയുടെ ഉടമയും ഡ്രൈവറും 11-കാരിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെരക്ഷിതാക്കളുടെ പരാതിയില്‍ കോയിപ്പാടി കുണ്ടങ്കാരടുക്കയിലെ ദിനേശന്‍ (32), ഡ്രൈവര്‍ പെര്‍വാഡിലെ രാജേഷ് (30) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കുമ്പളയിലെ സ്വകാര്യ ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കോയിപ്പാടിയില്‍ റിക്ഷയില്‍ വെച്ചായിരുന്നുസംഭവം. ദിവസവും അവസാനമായി റിക്ഷയില്‍നിന്നിറങ്ങുന്നത് ഈ പെണ്‍കുട്ടിയാണ്.

വൈകിട്ട് വീട്ടിലേക്ക്‌കൊണ്ടുപോകുന്ന വഴിയില്‍ റിക്ഷയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദിനേശന്‍ റിക്ഷയുടെ ഉടമയാണ്. വെള്ളിയാഴ്ച നാലുകുട്ടികള്‍ മാത്രമേ റിക്ഷയിലുണ്ടായിരുന്നുള്ളൂ. അതിനാല്‍ റിക്ഷയുടെ ഉടമയായ ദിനേശനും കൂടെക്കൂടുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവംപറഞ്ഞതിനെത്തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുമ്പള പോലീസ് അന്വേഷിക്കുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.