നീലേശ്വരം: കോട്ടപ്പുറം മഖാം ഉറൂസ് ആരംഭിച്ചു. ഫിബ്രവരി 11 വരെ നീണ്ടുനില്‍ക്കും. ഉറൂസിന് തുടക്കംകുറിച്ച് ഇസ്ലാഹുല് ഇസ്ലാം സംഘം പ്രസിഡന്റ് ഇ.കുഞ്ഞബ്ദുള്ള പതാക ഉയര്‍ത്തി. വൈകുന്നേരംനടന്ന പരിപാടി നീലേശ്വരം ഖാസി ഇ.കെ.മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനംചെയ്തു.
ഉറൂസ് മുബാറക് ചെയര്മാന് കെ.മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി, അബൂബക്കര്‍ മദനി, അബ്ദുല്‍ ഖാദര്‍ നദ്വി, കുഞ്ഞിമൊയ്തീന്‍ കുട്ടി മൗലവി, എം.മുഹമ്മദ്കുഞ്ഞി ഹാജി, പി.കുഞ്ഞാമു, കോസുമ്മന് അബ്ദുള്ള ഹാജി, ഇ.കെ.കരീം ഹാജി, എ.എ.അസീസ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
'നന്മവിളയും കുടുംബം' എന്ന വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി അബുദാബി പ്രഭാഷണം നടത്തി.
ശനിയാഴ്ച രാത്രി ഏഴിന് സന്താനങ്ങള്‍ ജീവിതത്തിന്റെ അലങ്കാരം എന്ന വിഷയത്തില്‍ ലുക്കുമാനുല്‍ ഹക്കീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. തിങ്കളാഴ്ച അല്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസി പത്തനാപുരത്തിന്റെയും 10-ന് അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പിന്റെയും പ്രഭാഷണം ഉണ്ടാകും.
സമാപനദിവസമായ 11-ന് നടക്കുന്ന കൂട്ടപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment