ബേക്കല്‍: ഗള്‍ഫുവ്യാപാരിയുടെ ഭാര്യയും രണ്ട് മക്കളുടെ മാതാവുമായ 32 കാരി ഫുട്‌ബോള്‍ താരമായ 28 കാരനോടൊപ്പം വീട് വിട്ടു. ബേക്കല്‍ പരയങ്ങാനം സ്വദേശിനിയാണ് യുവതി. ബേക്കല്‍ ജംഗ്ഷനില്‍ സ്വന്തമായി പണിത വീട്ടിലാണ് താമസം. യുവതിയുടെ ഭര്‍ത്താവ് ഷാര്‍ജയില്‍ വ്യാപാരിയാണ്. ഏതാനും ദിവസമായി ഭര്‍ത്താവ് നാട്ടിലുണ്ട്.
ഇക്കഴിഞ്ഞ ദിവസം ഭാര്യയും ഭര്‍ത്താവും 14 ഉം 4 ഉംവയസ്സുള്ള രണ്ട് ആണ്‍മക്കളുമടങ്ങിയ കുടുംബം കാസര്‍കോട് നഗരത്തിലെ പ്രമുഖ മാളില്‍ ഷോപ്പിങ്ങിനുപോയിരുന്നു.വൈകീട്ടോടെ ബേക്കലിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഭര്‍ത്താവ് പുറത്തേക്ക് പോയി. ഇതിനു ശേഷമാണ് യുവതി രണ്ട് മക്കളോടൊപ്പം അപ്രത്യക്ഷയായത്. ഭര്‍ത്താവിന്റെ വസ്ത്രങ്ങളൊക്കെ ഒരു ബാഗിലാക്കി അടച്ചുവെച്ച് വീട്പൂട്ടിയാണ് യുവതി സ്ഥലം വിട്ടത്.
ദേളി പരവനടുക്കം സ്വദേശിയായ ഒരു ഫുട്‌ബോള്‍ താരവുമായി യുവതിക്ക് അടുപ്പമുണ്ടായതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇരുവരും നാന്നൂറോളം തവണ ഫോണില്‍ ബന്ധപ്പെട്ടിണ്ട്. യുവാവും മാതാവും പരവനടുക്കത്തെ ഒരു വാടക വീട്ടിലാണ് താമസിച്ചുവരുന്നത്.
യുവാവ് വാടകക്കെടുത്ത കാറിലാണ് ഇരുവരും നാട് വിട്ടതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇവര്‍ ഗോവയിലേക്ക് കടന്നതായാണ് വിവരം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment