Latest News

ഒളിച്ചോടിയ അരമങ്ങാനത്തെ ഭര്‍തൃമതിയും കാമുകനും വിവാഹിതരായി തിരിച്ചെത്തി

ഉദുമ: ഒളിച്ചോടിയ ഉദുമ അരമങ്ങാനം സ്വദേശിനിയായ ഭര്‍തൃമതിയും കാമുകനും വിവാഹിതരായ ശേഷം തിരിച്ചെത്തി കോടതിയില്‍ ഹാജരായി. പടന്ന ഏച്ചിക്കൊവ്വലിലെ രാജേഷിന്റെ ഭാര്യയും ഉദുമ അരമങ്ങാനത്തെ നാരായണന്റെ മകളുമായ എ എന്‍ വിനീത (23) യും കീഴൂര്‍ കടപ്പുറത്തെ സജിത്തുമാണ് വിവാഹിതരായ ശേഷം തിരിച്ചെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന് ) കോടതിയില്‍ ഹാജരായ വിനീതയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.

ജനുവരി 18 നാണ് അരമങ്ങാനത്തെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വിനീത ഭര്‍ത്താവിന്റെ ഏച്ചികൊവ്വലിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം സജിത്തിനോടൊപ്പം വിനീതഒളിച്ചോടുകയായിരുന്നു. ഇതേ തുടര്‍ന്ന് രാജേഷ് ബേക്കല്‍ പോലീസിലും ചന്തേര പോലീസിലും പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തു.

തിങ്കളാഴ്ച വിനീതയും സജിത്തും ചന്തേര പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും പോലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. താനും സജിത്തും സഹപാഠികളായിരുന്നുവെന്നും പഠന കാലം മുതല്‍തന്നെ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിനീത കോടതിയില്‍ വെളിപ്പെടുത്തി.

തങ്ങളുടെ പ്രണയം അറിഞ്ഞിട്ടും വീട്ടുകാര്‍ നിര്‍ബന്ധിച്ച് തന്നെ രാജേഷിന് വിവാഹം കഴിപ്പിച്ച് കൊടുക്കുകയായിരുന്നുവെന്നും എന്നാല്‍ സജിത്തുമായുള്ള ബന്ധം തുടരാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നതിനാലാണ് തങ്ങള്‍ നാടുവിട്ടതെന്നും അതേ സമയം ഭര്‍ത്താവും വീട്ടുകാരും സ്‌നേഹ സമ്പന്നരാണെന്നും വിനീത കോടതിയില്‍ മൊഴി നല്‍കി.

2009 ലാണ് രാജേഷ് വിനീതയെ വിവാഹം ചെയ്തത്. വിനീതയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു വിവാഹം. ജനുവരി 18ന് ഒളിച്ചോടിയ വിനീതയും സജിത്തും കോഴിക്കോട് ,കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങില്‍ പോയി 25 ന് നാട്ടില്‍ തിരിച്ചെത്തുകയും കീഴൂര്‍ കുറുംബ ക്ഷേത്രത്തില്‍ വിവാഹിതരാവുകയുമായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.