Latest News

നബീസ ബീവി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: തളര്‍വാതം പിടിപെട്ട് മാലിയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ കഴിയുകയായിരുന്ന നബീസ ബീവി തിരുവനന്തപുരത്തെത്തി. മാലിയിലെ ഇന്ത്യന്‍ ക്ളബ് എക്സിക്യൂട്ടിവ് പ്രസിഡന്‍റ് മുഷ്താഖിനൊപ്പം ഉച്ചയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ അവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. നബീസ ബീവിയെ സ്വീകരിക്കാന്‍ മാലിയില്‍ തടവില്‍ കഴിയുന്ന റുബീനയുടെ ഉമ്മ ഷഫീക്ക ബീവിയും വിമാനത്താവളത്തിലെത്തിയിരുന്നു.

ഇന്ത്യന്‍ ക്ളബ് അംഗങ്ങള്‍ ആണ് നബീസ ബീവിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മാലിയില്‍ തടവില്‍ കഴിഞ്ഞ ജയചന്ദ്രന്‍ മൊകേരിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കേരളത്തിലെ ഫേസ്ബുക്ക് കൂട്ടായ്മയാണ് നബീസാ ബീവിയുടെ പ്രശ്നം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. 

മാലി ജയിലില്‍ വിചാരണയില്ലാതെ തടവില്‍ കഴിയുന്ന റുബീനയുടെ മോചനത്തിനും ഈ കൂട്ടായ്മ ശ്രമം നടത്തിവരികയാണ്. റുബീനയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഉമ്മ ഷെഫീഖാബീവി ഇന്ത്യന്‍ ക്ളബ് പ്രസിഡന്‍റ് മുഷ്താഖിനൊപ്പം മാലിയിലേക്കു തിരിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.