Latest News

കളവ് മുതല്‍ വീതം വെക്കുന്നതിനിടയില്‍ കൂട്ടാളിയെ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

നീലേശ്വരം: കളവ് മുതല്‍ വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മടക്കര നങ്ങാരത്ത് ഷറഫുദ്ദീനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി.

പള്ളിക്കര ബിലാല്‍ നഗറിലെ അബ്ദുള്‍ മജീദിന്റെ മകന്‍ അഹമ്മദ് കബീര്‍(29), അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ സത്താര്‍(32), തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ കുഞ്ഞബ്ദുള്ള (30) എന്നിവരെയാണ് നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ഇ പ്രേമരാജനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മടക്കരയില്‍ ഒത്തുകൂടിയ ഷറഫുദ്ദീന്‍ അടക്കമുള്ള നാലംഗ സംഘം കളവ് മുതലുകള്‍ വീതിക്കുന്നതിനിടയില്‍ വെച്ച് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ കബീറും സത്താറും കുഞ്ഞബ്ദുള്ളയും ഷറഫുദ്ദീനെ അക്രമിക്കുകയുമായിരുന്നു.
അഹമ്മദ് കബീറിന്റെ പേരില്‍ അമ്പലത്തറ, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം എന്നിവിടങ്ങളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്. ശബരിമല തന്ത്രിയെ എറണാകുളത്തെ ഫഌറ്റില്‍ സ്ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ബ്ലാക്‌മെയില്‍ ചെയ്ത പ്രമാദമായ കേസിലെ പ്രതിയാണ് തന്ത്രി സത്താര്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ സത്താര്‍. കബീറും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.