Latest News

പീഡന ശ്രമത്തിനിരയായ മദ്രസ വിദ്യാര്‍ത്ഥിനിയുടെ രഹസ്യ മൊഴിയെടുക്കും

നീലേശ്വരം : മദ്രസയില്‍ ലൈംഗിക പീഡനശ്രമത്തിനിരയായ ഏഴുവയസ്സുകാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. നീലേശ്വരത്തെ ഒരു മദ്രസയിലാണ് ബാലികയെ അധ്യാപകനായ മലപ്പുറം സ്വദേശി നസീര്‍ സൈനി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.

ഒരാഴ്ച മുമ്പാണ് സംഭവം. മദ്രസ അധ്യാപകനായ നസീര്‍ സൈനി മദ്രസയിലെ അടുക്കളയില്‍ വെച്ച് കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതു സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയും നസീര്‍ സൈനിക്കെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചതോടെ നസീര്‍ ഒളിവില്‍ പോയിരിക്കുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നസീര്‍ സൈനി മലപ്പുറത്തേക്ക് കടന്നുവെന്നാണ് പോലീസ് നിഗമനം.

ഇതിനിടയിലാണ് നീലേശ്വരം പോലീസ് ഏഴുവയസ്സുകാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടി പിന്നീട് പ്രതിയുടെയോ പ്രതിക്ക് വേണ്ടപ്പെട്ടവരുടേയോ സമ്മര്‍ദ്ദങ്ങളോ ഭീഷണിയോ കാരണം മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്താണ് രഹസ്യ മൊഴിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.