Latest News

ഒളിച്ചോടിയ ജ്വല്ലറി ജീവനക്കാരനും പടന്ന യുവതിയും വിവാഹിതരായി തിരിച്ചെത്തി

കാഞ്ഞങ്ങാട്: ഒളിച്ചോടിയ കാഞ്ഞങ്ങാട്ടെ ജ്വല്ലറി ജീവനക്കാരനും പടന്ന യുവതിയും വിവാഹിതരായ ശേഷം തിരിച്ചെത്തി. കല്യാണ്‍ ജ്വല്ലറിയുടെ ഫീല്‍ഡ് വര്‍ക്കറായ കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ഷിബിനും (30) പടന്ന കൈപ്പാട്ടെ കെ ബി ആയിഷയുമാണ് (26) വിവാഹിതരായ ശേഷം തിങ്കളാഴ്ച തിരിച്ചെത്തിയത്.

ജനുവരി 22 ന് രാവിലെ 10 മണിയോടെയാണ് ആയിഷ ഷിബിനോടൊപ്പം ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് ആയിഷയുടെ സഹോദരന്‍ അസ്‌ക്കര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട്ടെത്തിയ ഷിബിനും ആയിഷയും ജനുവരി 23 ന് അവിടത്തെ ആര്യസമാജം ഓഫീസില്‍ വിവാഹിതരാവുകയും ഇരുവരുടെയും വിവാഹം കോഴിക്കോട് കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

നാട്ടിലേക്ക് തിരിച്ചുപോയാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് പേരും കോഴിക്കോട് കോടതിയില്‍ ഹാജരായെങ്കിലും ഹൈക്കോടതിയിലോ നാട്ടിലെ കോടതിയിലോ ഹാജരാകാനാണ് നിര്‍ദ്ദേശം ലഭിച്ചത്. പിന്നീട് ഷിബിനും ആയിഷയും ഹൈക്കോടതിയില്‍ ഹാജരാവുകയും നാട്ടിലേക്ക് തിരിച്ചുപോകാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ഷിബിനും ആയിഷയും എസ് പി ഓഫീസില്‍ ഹാജരാവുകയും ചെയ്തു.

തുടര്‍ന്ന് എസ് പി യുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് അകമ്പടിയോടെയാണ് ആയിഷ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന്) കോടതിയില്‍ ഹാജരായത്.

പടന്നയിലെ തയ്യല്‍ കടയിലാണ് ജോലിചെയ്ത് വരവെ ജ്വല്ലറിയുടെ ഫീല്‍ഡ് വര്‍ക്കുമായി ബന്ധപ്പെട്ട് പടന്നയില്‍ വന്ന ഷിബിനുമായി പ്രണയത്തിലാവുകയും താന്‍ ഷിബിനോടൊപ്പം പോകുകയാണെന്നും ആയിഷ കോടതിയെ ധരിപ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.