Latest News

ജമാഅത്തിന്റെ വ്യാജ ലെറ്റര്‍ പാഡുപയോഗിച്ച് പണം തട്ടിയ കേസില്‍ നാല്‍പ്പതുകാരി അറസ്റ്റില്‍

ഉദുമ: ജമാഅത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡുണ്ടാക്കി അതുപയോഗിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും പണം തട്ടിയ കേസില്‍ പ്രതിയായ നാല്‍പ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ കുഴിഞ്ഞാടി റോഡിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമ്മറിന്റെ ഭാര്യ കെ ഖയറുന്നീസയെയാണ് (40) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.www.malabarflash.com

2015 ജനുവരി 22 ന് പള്ളിക്കര മഠത്തില്‍ ബദരിയ ജമാഅത്ത് പള്ളിയില്‍ ചെന്ന് ഖയറുന്നീസ ആള്‍മാറാട്ടം നടത്തി ചെര്‍ക്കാപ്പാറയിലെ ജലാലിയ മസ്ജിദിന്റെ പേരിലുള്ള വ്യാജ ലെറ്റര്‍പാഡ് കാണിച്ച് പണം കൈക്കലാക്കുകയായിരുന്നു. നഫീസ എന്നാണ് തന്റെ പേരെന്നും നിത്യവൃത്തിക്ക് പോലും വകയില്ലെന്നും രോഗിയാണെന്നും വ്യാജ ലെറ്റര്‍ പാഡില്‍ ഖയറുന്നീസ എഴുതിയിരുന്നു. ഇത് സത്യമാണെന്ന് വിശ്വസിച്ചാണ് പള്ളിക്കര മഠത്തില്‍ ബദരിയ ജമാഅത്ത് പള്ളിയില്‍ നിന്നും ഖയറുന്നീസക്ക് പണം നല്‍കിയത്. 

www.malabarflash.comപിന്നീടാണ് ഈ ലെറ്റര്‍പാഡുപയോഗിച്ച് വ്യാജ പേരില്‍ ഖയറുന്നീസ പലയിടങ്ങളില്‍ നിന്നും പണം തട്ടിയെടുത്തതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് ബദര്‍ ജമാഅത്ത് പള്ളിയിലെ ശറഫുദ്ദീന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് ഖയറുന്നീസയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.