ബംഗളൂരു: തമിഴ്നാട്ടില്‍ വന്‍പ്രചാരം നേടിയ അമ്മ കാന്റീനുകളെ അനുകരിച്ച് അണ്ണാ ഫുഡ് ഔട്ട്ലെറ്റ്സ് തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതു യാഥാര്‍ഥ്യമായാല്‍ ഇഡലി, ഉപ്പുമാവ്, അരി വിഭവങ്ങള്‍ തുടങ്ങിയവ വെറും അഞ്ചു രൂപയ്ക്ക് അണ്ണാ ഔട്ട്ലെറ്റുകള് വഴി നല്‍കും.
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ആണ് ഈ നിര്‍ദേശം മുഖ്യമന്ത്രിക്കു മുന്നില്‍ വച്ചത്. ഈ പദ്ധതിക്കു വര്‍ഷം 60 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നതെന്നു പ്ലാനിംഗ് ബോര്‍ഡ് ഡെപ്യൂട്ടി ചെയര്മാന് സി.എം. ഇബ്രാഹിം അറിയിച്ചു.
അഞ്ചു രൂപയ്ക്ക് അഞ്ച് ഇഡലിയാണു നല്‍കുന്നത്. ഉപ്പുമാവ്, ചോറ്, തൈര്സാദം എന്നിവയും അഞ്ചു രൂപയ്ക്കു ലഭ്യമാക്കും. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് അണ്ണാ കാന്റീനുകളുടെ പ്രവര്‍ത്തനസമയം.
അഞ്ചു രൂപയ്ക്ക് അഞ്ച് ഇഡലിയാണു നല്‍കുന്നത്. ഉപ്പുമാവ്, ചോറ്, തൈര്സാദം എന്നിവയും അഞ്ചു രൂപയ്ക്കു ലഭ്യമാക്കും. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് അണ്ണാ കാന്റീനുകളുടെ പ്രവര്‍ത്തനസമയം.
സര്‍ക്കാരിന്റെ ഈ മാസത്തെ ബജറ്റ് നിര്‍ദേശത്തില്‍ അണ്ണാ കാന്റീനും ഉള്‍പ്പെടുത്തുമെന്നാണു പ്രതീക്ഷയെന്ന് ഇബ്രാഹിം പറഞ്ഞു. ആദ്യം ബംഗളൂരുവില്‍ 20 ഔട്ട്ലെറ്റുകള് തുടങ്ങാന്‍ കഴിയും.ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ സ്കൂളുകള്‍ തുടങ്ങിയവയ്ക്കു സമീപമായിരിക്കും അണ്ണാ കാന്റീനുകള്‍ സ്ഥാപിക്കുക.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment