Latest News

നൂറുല്‍ ഉലമാ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം: സ്വാഗത സംഘം രൂപവത്കരിച്ചു

കാസര്‍കോട്: മാര്‍ച്ച് 29ന് ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന നൂറുല്‍ ഉലമാ എം.എ ഉസ്താദ് അനുസ്മരണ ഖത് മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന സമ്മേളനത്തിന് സ്വാഗത സംഘരൂപ വല്‍ക്കരിച്ചു.

രക്ഷാധികാരികളായി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസോട്ട്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, വൈ അബ്ദുല്ലകുഞ്ഞി ഹാജി, യേനപ്പോയ, മന്ത്രി യു.ടി. ഖാദര്‍ എന്നിവരേയും ഭാരവാഹികളായി സയ്യിദ് ജാഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ചെയര്‍മാന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ജനറല്‍ കണ്‍വീനര്‍ ടി.സി മുഹമ്മദ് കുഞ്ഞി ഹാജി ട്രഷറര്‍ എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഹസറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എന്‍. എ അബൂബക്കര്‍ ഹാജി, പി.ബി അഹ്മദ് ഹാജി, പാദൂര്‍ ശരീഫ്, ചിത്താരി അബ്ദുല്ല ഹാജി, മുക്രി ഇബ്രാഹിം ഹാജി, മുല്ലച്ചേരി അബ്ദുര്‍ റഹ്മാന്‍ ഹാജി, മുംതാസ് അലി ഹാജി മംഗളൂരു, സിറാജ് അബ്ദുല്ല ഹാജി, അബ്ദുല്ല ഹാജി ബോവിക്കാനം, എം.ടി.പി അബ്ദുര്‍ റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍ വൈസ് ചെയര്‍മാന്‍ ഇസ്മാഈല്‍ സഅദി പാറപ്പള്ളി, വര്‍ക്കിംഗ് കണ്‍വീനര്‍ സയ്യിദ് ജലാലുദ്ദീന്‍ സഅദി മള്ഹര്‍, കെ.പി. ഹുസൈന്‍ സഅദി, റഫീഖ് സഅദി ദേലംപാടി, അഷ്‌റഫ് സഅദി മല്ലൂര്‍, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, മൂസ സഖാഫി കളത്തൂര്‍ ജോയിന്റ് കണ്‍വീനര്‍.

വിവിധ ഉപസമിതി ഭാരവാഹികളായി പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍ (പ്രോഗ്രാം) കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സി.എന്‍ ജാഅ്ഫര്‍ (പ്രചരണം) ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള (ഫിനാന്‍സ്) അബ്ദുല്ല ഹാജി കളനാട്, ഹമീദ് മൗലവി ആലംപാടി (ഫുഡ്) നാസര്‍ ബന്താട്, സി.എച്ച് ഇഖ്ബാല്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട്) അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ തോട്ടം (പന്തല്‍) അബ്ദുല്‍ കരീം സഅദി എണിയാടി, ഷാഫി ഹാജി കീഴൂര്‍ (ഗ്രൗണ്ട്) സി.കെ. അബ്ദുല്‍ ഖാദര്‍ ദാരിമി, സലാഹുദ്ദീന്‍ അയ്യൂബി (റിസപ്ഷന്‍) ഗുരുക്കല്‍ അബൂബക്കര്‍ സഅദി, അബ്ദുര്‍ റഹ്മാന്‍ കല്ലായി (വളണ്ടിയര്‍) നാഷണല്‍ അബ്ദുല്ല, ഷാഫി കണ്ണംപള്ളി (ലോ ആന്‍ഡ് ഓര്‍ഡര്‍) ശറഫുദ്ദീന്‍ സഅദി, സുലൈമാന്‍ വയനാട് (വാട്ടര്‍) എന്നിവരേയും തിരഞ്ഞെടുത്തു.

സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.