അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുകയായിരുന്ന സലീമിനെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ശഖ്‌റയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ സ്വദേശി പൗരന്റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. തിങ്കളാഴ്ച രാത്രി 9.30 ന് റിയാദില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ ഹുറൈമില എന്ന സ്ഥലത്തായിരുന്നു അപകടം.[www.malabarflash.com]
മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച ബീഹാര്‍ സ്വദേശി. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം പൊലീസും റെഡ്ക്രസന്റും ചേര്‍ന്ന് ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശഖ്‌റ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment