വാഷിങ്ടണ്‍: യുഎസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അതിക്രമം. വടക്കന്‍ യുഎസിലുള്ള സിയാറ്റിനിലെ ഹിന്ദു ക്ഷേത്രത്തിലാണ് അക്രമം ഉണ്ടായത്. ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കവെയാണ് സംഭവം.
ക്ഷേത്ര മതിലിലെ പെയിന്റിങ്ങുകള്‍ മായ്ച്ചു കളഞ്ഞതിനു ശേഷം സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് 'ഗെറ്റ് ഔട്ട് എന്ന് എഴുതിയാണ് അക്രമം കാട്ടിയത്. വടക്കേ അമേരിക്കയിലെ ഏറ്റവും വിലിയ ഹിന്ദു ക്ഷേത്രമാണിത്. ക്ഷേത്രത്തിനു നേരെയുണ്ടായ അക്രമം യുഎസിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
യുഎസ് പോലൊരു രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലെന്നും യുഎസ് കുടിയേറ്റ രാജ്യമാണെന്നും വാഷിങ്ടണിലെ ഹിന്ദു ടെംബിള്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ചെയര്‍മാന്‍ നിത്യ നിരഞ്ജന്‍ അഭിപ്രായപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പും ക്ഷേത്രത്തിനു നേരെ അതിക്രമമുണ്ടായിട്ടുണ്ട്. എന്നാല്‍ അന്നു നിയമനടപടിക്ക് പോയില്ലെന്നും നിരഞ്ജന്‍ പറഞ്ഞു. സംഭവത്തില്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അപലപിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുഎസില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരയെുള്ള അക്രമം വര്‍ധിച്ചു വരികയാണ്. വിര്‍ജീനിയ, ജോര്‍ജിയ എന്നിവിടങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ കഴിഞ്ഞ വര്‍ഷം അതിക്രമം നടന്നിരുന്നു.

Keywords: International News, US, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment