ജയ്പൂര്‍: ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിലൂടെ താഴേക്കു വീണ ചോരക്കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രസവത്തോടെ ബോധം നഷ്ടമായ അമ്മയെയും പാളത്തില്‍ നിന്ന് ലഭിച്ച കുഞ്ഞിനെയും ഒരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂര്‍ണ ഗര്‍ഭിണിയായ ഇരുപത്തിരണ്ടുകാരി ട്രെയിനിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു; പാളത്തിലേക്കു വീണ ചോരക്കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
രാജസ്ഥാനിലെ ഹനുമാന്‍ഗഢിലാണ് സംഭവം. ബാര്‍മ കല്‍ക എക്‌സ്പ്രസില്‍ സൂറത്ഗഢില്‍നിന്ന് ഹനുമാന്‍ഗഢിലേക്ക് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം സഞ്ചരിക്കുകയായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ഇരുപത്തിരണ്ടുകാരി. ട്രെയിന്‍ ഡബ്ലി രാതന്‍ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് യുവതിക്ക് വയറുവേദന അധികമായത്.
തുടര്‍ന്ന് ട്രെയിനിലെ ടോയ്‌ലറ്റിലേക്ക് പോയ യുവതി അവിടെ വച്ച് പ്രസവിച്ചു. രക്തം വാര്‍ന്ന് യുവതി അബോധാവസ്ഥയിലായപ്പോള്‍ കുഞ്ഞ് താഴേക്കു പതിച്ചു. യുവതിയെ അബോധാവസ്ഥയില്‍ കണ്ടതോടെ ഭര്‍ത്താവും അമ്മയും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ എത്തിച്ചു.
കുഞ്ഞ് നഷ്ടപ്പെട്ടുവെന്ന് കരുതി വിഷമിച്ചിരിലക്കുമ്പോഴാണ് എഫ്‌സിഐ ജീവനക്കാരനായ ഒരാള്‍ കുഞ്ഞിനെ അവര്‍ക്കരികില്‍ എത്തിച്ചത്. പാളത്തില്‍ വീണു കിടക്കുന്ന ചോരക്കുഞ്ഞിനെ കണ്ട ഇയാള്‍ ഉടന്‍ റെയില്‍വേ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു യുവതിയെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment