Latest News

പളളിക്കരയില്‍ നിന്നും കാഞ്ഞങ്ങാട്ടെ മദ്രസയിലേക്ക് പോയ 13 വയസുകാരനെ കാണാതായി

പളളിക്കര: (www.malabarflash.com) മദ്രസയിലേക്ക് പോയ 13 വയസുകാരെ കാണാതായി. ബേക്കല്‍ പള്ളിക്കരയിലെ സുല്‍ഫിഖറിന്റെ മകനും അപ്‌സര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിനാനെയാണ് ഞായറാഴ്ച രാവിലെ മുതല്‍ കാണാതായത്.

രാവിലെ 9 മണിയോട കാഞ്ഞങ്ങാട്ടെ സലഫി മദ്രസയിലേക്ക് പുറപ്പെട്ട സിനാനെ കാണാതാവുകയായിരുന്നു. ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതേ തുടര്‍ന്ന് പിതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കണ്ടുകിട്ടുന്നവര്‍ 9495370499, 9995945050, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.