അഭിനയത്തിലായാലും ജീവിതത്തിലായാലും ഫഹദ് ഫാസിലിന് തന്റേതായ രീതികളുണ്ട്. ഫഹദിന്റെ സമീപകാല ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ കരാര്‍ ഒപ്പിട്ട അഞ്ച് ചിത്രങ്ങളുടെ അഡ്വാന്‍സ് തുക തിരിച്ചുനല്‍കിയിരിക്കുകയാണ് താരമിപ്പോള്‍. ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കൊന്നും പ്രേക്ഷകരില്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടാക്കാനായിരുന്നില്ല. മണിരത്‌നം, ഇയ്യോബിന്റെ പുസ്തകം, മറിയംമുക്ക്, ഹരം എന്നിവയാണ് അവസാനം പുറത്തിറങ്ങിയ ഫഹദ് ചിത്രങ്ങള്‍. ഇവയ്ക്ക് ബോക്‌സോഫീസില്‍ നിന്ന് വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കിലും പലതിലും ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ബൗര്‍ബോണ്‍ സ്ട്രീറ്റ്, അയാള്‍ ഞാനല്ല എന്നിവയാണ് ഫഹദിന്റെ ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍. നവാഗതനായ അബി വര്‍ഗീസാണ് ബാര്‍ബൗണ്‍ സ്ട്രീറ്റ് സംവിധാനം ചെയ്യുന്നത്. നടന്‍ വിനീത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാള്‍ ഞാനല്ല.

No comments:
Post a Comment