കണ്ണൂര്‍: ഫെയ്‌സ്ബുക്കില്‍ പത്രപ്രവര്‍ത്തകന്റെയും ഭാര്യയുടെയും ഫോട്ടോ ദുരുപയോഗം ചെയ്ത് ആക്ഷേപകരമായ പോസ്റ്റിട്ടതിന് 15 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
വീക്ഷണം കണ്ണൂര്‍ ബ്യൂറോ ചീഫ് പി.സജിത്കുമാറാണ് പരാതി നല്കിയത്. കൊല്ലം സ്വദേശി പ്രമോദ്, ചെറുവാഞ്ചേരി കോംപ്രഡ്, അനൂപ് ലെഫ്റ്റ്, സി.പി.എം കാട്ടിയടുക്കം, ധീരജ് ദിവാകരന്‍, സാബു കോട്ടപ്പുറം എന്നീ പേരുകളിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
വീക്ഷണം ദിനപ്പത്രത്തില്‍ വന്ന പംക്തി ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു. സജിത്തിന്റെയും ഭാര്യയുടെയും ഫോട്ടോ ഒന്നാംപ്രതിയായ കൊല്ലം സ്വദേശി മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപമാനിച്ചതായാണ് പരാതി. ഇത് ഷെയര്‍ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കും അശ്‌ളീലകമന്റ് എഴുതിയവര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ ചിത്രം ദുരുപയോഗം ചെയ്തതിനെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് പടിഞ്ഞാറെക്കര സ്വദേശിയായ സജിത്ത് കുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

No comments:
Post a Comment