കൂത്തുപറമ്പ്: പത്തായക്കുന്നിനടുത്ത് പാട്യം മൂഴിവയലില്‍ ഉല്‍സവം കഴിഞ്ഞു വീട്ടിലേക്കു തിരിച്ചുപോവുകയായിരുന്ന രണ്ട് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാട്യം ഗവ. എച്ച്എസ്എസിനു സമീപം ചിമ്മാലിമെട്ടയിലെ എം. സുജീഷ് (ടുട്ടു- 23), ചിമ്മാലിമെട്ടയിലെ എം. അഖില്‍(27), പാനൂര്‍ എലാങ്കോട്ടെ കുങ്കുവിന്റവിട വീട്ടില്‍ കെ. ശ്യാം(23), പാട്യത്തെ വി. നിജീഷ് (ഉണ്ണി - 29) എന്നിവരെയാണ് കൂത്തുപറമ്പ് സിഐ കെ. പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്.
തലശേരി അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പത്തായക്കുന്ന് മൂഴിവയല്‍ കനാല്‍ പരിസരത്ത് കാവില്‍ ഉല്‍സവം കണ്ടു മടങ്ങുകയായിരുന്ന പത്തായക്കുന്നിലെ ചമ്പാടന്‍കണ്ടി മാധവന്റെ മകന്‍ നിഖിലി(21)നെയും തെക്കുമ്പാട് പൊയില്‍ അജയന്റെ മകന്‍ അമിത്തി(22)നെയും ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്.
പുറത്തും തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ നിഖില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും അമിത്ത് തലശേരി ഇന്ദിരാഗാന്ധി സഹ. ആശുപത്രിയും ചികില്‍സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. കതിരൂര്‍ എസ്‌ഐ എ. കുട്ടിക്കൃഷ്ണന്‍, എസ്‌ഐ ഗംഗാധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോഹരന്‍, സുനില്‍, ജിജേഷ്, ബിജു, മജീദ്, ബിജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ കതിരൂര്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. സനു എന്നു വിളിക്കുന്ന സനിത്തിനെ കൂടി സംഭവത്തില്‍ അറസ്റ്റ് ചെയ്യാനുണ്ട്.

No comments:
Post a Comment