മംഗളൂരു: (www.malabarflash.com)മകനെ ബീച്ചില്‍വെച്ച് ഒരു പെണ്‍കുട്ടിയോടൊപ്പം നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചതിനെത്തുടര്‍ന്ന് ഉമ്മ ഹൃദയസ്തംഭനംമൂലം മരിച്ചു. കുദ്രോളി സ്വദേശി സുഹ്‌റയാണ്(41) മരിച്ചത്. കഴിഞ്ഞദിവസം ഉള്ളാളിലായിരുന്നു സംഭവം.
സുഹ്‌റയുടെ മകന്‍ ഉബൈദുള്ളയും സഹപാഠിയായ പെണ്‍കുട്ടിയും സ്‌കൂട്ടറില്‍ കഴിഞ്ഞദിവസം മൊഗാവീരപട്ടണയിലെ കടലോരത്ത് പോയിരുന്നു. നഗരത്തിലെ ഒരു പി.യു. ട്യൂട്ടോറിയലില്‍ ഒരുമിച്ചു പഠിക്കുന്നവരാണ് ഇരുവരും.
പെണ്‍കുട്ടി മറ്റൊരു സമുദായത്തില്‍പ്പെട്ടതാണെന്ന് മനസ്സിലാക്കിയ സ്ഥലത്തെ ചിലര്‍ പോലീസില്‍ വിവരം നല്കി. പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
സംഭവമറിഞ്ഞ് ഉബൈദുള്ളയുടെ അമ്മ സുഹ്‌റ പോലീസ് സ്റ്റേഷനിലെത്തി. തിരിച്ച് വീട്ടിലെത്തിയ അവര്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും ആസ്പത്രിയിലെത്തിച്ച ഉടനെ മരിക്കുകയുമായിരുന്നു.
Keywords: Manglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment