പറവൂര്‍: [www.malabarflash.com] കുടുംബശ്രീ സിഡിഎസ് അധ്യക്ഷയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിനു ഭര്‍ത്താവിനെയും ദീപയുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തന്‍വേലിക്കര പഞ്ചായത്ത് സിഡിഎസ് അധ്യക്ഷ സ്‌റ്റേഷന്‍കടവ് അപ്പച്ചാത്ത് വീട്ടില്‍ ദീപയുടെ (44) മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ദിലീപ് (53), മുന്‍ പഞ്ചായത്ത് അംഗമായ തച്ചപ്പിള്ളി ജയന്‍ (47) എന്നിവരാണ് അറസ്റ്റിലായത്.
പെരിയാര്‍ പുഴയില്‍ പുത്തന്‍വേലിക്കര സ്‌റ്റേഷന്‍കടവ് ഭാഗത്ത് 2014 മേയ് നാലിനാണു ദീപയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപയ്ക്കു ജയനുമായുണ്ടായിരുന്ന അടുപ്പം ദിലീപും ദീപയും തമ്മില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. മരണം നടന്ന ദിവസം ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കുണ്ടാവുകയും രാത്രിയില്‍ ദീപയെ ദിലീപ് ജയന്റെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു. ദീപയെ അംഗീകരിക്കാന്‍ ജയന്‍ തയാറായില്ല. ജയന്റെ വീട്ടില്‍നിന്ന് ഇറങ്ങിയ ദീപയെ പിന്നീട് പുഴയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
ദീപയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ ഇവര്‍ ആലുവ സബ് ജയിലിലാണ്. ഒന്‍പതു വര്‍ഷം പുത്തന്‍വേലിക്കര പഞ്ചായത്ത് സിഡിഎസ് അധ്യക്ഷയായി പ്രവര്‍ത്തിച്ചിരുന്നു ദീപ.

No comments:
Post a Comment