Latest News

ത്വരീഖത്തുല്‍ ഖാദിരിയ്യ 41 ാം വാര്‍ഷികം തുടങ്ങി

കാസര്‍കോട് : തായല്‍ നായന്മാര്‍മൂല ത്വരീഖത്തുല്‍ ഖാദിരിയ്യയുടെ 41ാം വാര്‍ഷികത്തോനു ബന്ധിച്ച് നടത്തപ്പെടുന്ന ദഫ് റാത്തീബിം മത വിജ്ഞാന സദസ്സും തുടങ്ങി. 

സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി ജമാഅത്ത് ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി, സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര, ജമാഅത്ത് സെക്രട്ടറി ടി.എസ് മുഹമ്മദ്, സ്വാഗത സംഘം കണ്‍വീനര്‍ അഹ്മ്മദ് ഫവാസ് എന്‍ .ഐ ,അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല, അബ്ബാസ്, മൊയ്തീന്‍ കുഞ്ഞി,ഇല്ല്യാസ്, അബ്ദുല്‍ ഖാദര്‍ മദനി, മൊയ്തീന്‍,റഹീസ്, ആമു എന്നിവര്‍ സംബന്ധിച്ചു,

മത വിജ്ഞാന സദസ്സ് ജമാഅത്ത് പ്രസിഡണ്ട് എന്‍.എം ഇബ്രാഹീം ഹാജി അധ്യക്ഷതയില്‍ കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ അഹ്മ്മദ് ഫവാസ് എന്‍ .ഐ സ്വഗതം പറഞ്ഞു. യുവത്വം വഴിതെറ്റുന്ന കാലം എന്ന വിഷയത്തില്‍ ഖലീല്‍ ഹുദവി അല്‍ മാലികി പ്രഭാഷണം നടത്തി.
മാര്‍ച്ച് 5 വരെ നീണ്ട് നില്‍ക്കുന്ന വിജ്ഞാന സദസ്സില്‍ ഭരണാധികാരികളുടെ അമാനത്ത് എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി , സ്ത്രീകളുടെ സമുദ്ദാരണം എന്ന വിഷയത്തില്‍ അബൂ ഹന്നത്ത് കുഞ്ഞി മുഹമ്മദ് മൗലവി, തഖ്‌വ എന്ന വിഷയത്തില്‍ മുഹ്‌യദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും.

സമാപന ദിവസം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സ്വീകരണം നല്‍കും . അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല, അബ്ബാസ് .എ, മൊയ്തീന്‍ കുഞ്ഞി തൈവളപ്പ്, സാദിഖ് പിലാവിന്റടി , അബ്ദുല്‍ ഖാദര്‍ മദനി , തുടങ്ങിയവര്‍ സംബന്ധിക്കും
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.