കാഞ്ഞങ്ങാട് : [www.malabarflash.com] തീവണ്ടിയില്‍ നിന്ന് അബദ്ധത്തില്‍ തെറിച്ച് വീണ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. ഹൊസ്ദുര്‍ഗ് ടി ബി സര്‍ക്കിളിനടുത്ത് കോട്ടക്കല്‍ ആര്യവൈദ്യശാല പരിസരത്ത് താമസിക്കുന്ന പി സി നാസറിന്റെ ഭാര്യ ഫാത്തിമയാണ് (50) തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്തേക്ക് പോകുന്ന ഇന്റര്‍സിറ്റി എക്‌സപ്രസില്‍ നിന്ന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങാന്‍ശ്രമിക്കുന്നതിനിടെയാണ് ഫാത്തിമ ട്രെയിനില്‍ നിന്ന് തെറിച്ച വീണത്. തലക്കും മറ്റും സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കണ്ണൂര്‍ താന സ്വദേശിനിയായ ഫാത്തിമ സ്വന്തം വീട്ടില്‍ പോയി കാഞ്ഞങ്ങാട്ടേക്ക് മടങ്ങുകയായിരുന്നു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment