ഉദുമ: ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവ നാളില്‍ കുണ്ടുകുളം പാറ പ്രദേശ് കമ്മിററി ക്ഷേത്രത്തിലേക്ക് നടത്തിയ തിരുമുല്‍ കാഴ്ചയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
കാഴ്ചയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക് സ്വീകരണത്തില്‍ മധുരപാനിയം നല്‍കിയാണ് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
മുക്കുന്നോത്ത് നടന്ന സ്വീകരണ ചടങ്ങിന് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര, മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, യൂത്ത്‌ലീഗ് മുക്കുന്നോത്ത് ശാഖ പ്രസിഡണ്ട് ഹംസ ദേളി, എം.കെ. അബ്ദുല്‍റഹിമാന്‍, മൂസ മൂലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment