കൊച്ചി: പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഔദ്യോഗിക ഓഡിയോ ലേബലായ 'മ്യൂസിക് 247'ന്റെ യൂട്യൂബ് ചാനലിലൂടെ ആറു ഗാനങ്ങളും കേള്‍ക്കാം. യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. യുവത്വം തുളുമ്പുന്ന ഗാനങ്ങള്‍ എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഗാനങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.
'കൈക്കോട്ടും കണ്ടിട്ടില്ല' - ധോലിന്റെ താളത്തിന് ചുവടു പിടിച്ചുള്ള ഒരു സ്ലോ ടെംപോ ഗാനമാണ്. അധ്വാനിക്കാതെ കാശുണ്ടാക്കാന്‍ നടക്കുന്ന ചെറുപ്പക്കാരനെ കുറിച്ച് ഒരു മുതിര്‍ന്ന സ്ത്രീ കഥ പറയുന്ന രീതിയില്‍ നാടന്‍ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
'നീലാമ്പലിന്‍' - ലളിതസുന്ദരമായ പ്രണയഗാനമാണ് ഈ ഗാനം. മെലഡിയുടെ സൗന്ദര്യം മുഴുവന്‍ പ്രണയത്തിലേയ്ക്ക് ആവാഹിക്കാന്‍ ശ്രമിച്ചിരിക്കുന്നു.
'എന്നെ തല്ലേണ്ടമ്മാവാ' - ആര്‍ക്കും എളുപ്പത്തില്‍ മൂളാവുന്ന ഈണത്തിലുള്ളതും അടിമുടി ന്യൂജനറേഷന്‍ ഭാഷയില്‍ ഒരുക്കിയിരിക്കുന്നതുമായ ഗാനമാണിത്.
'പാര്‍വണവിധുവേ' - റോക്കിന്റെയും ക്ലാസിക്കലിന്റെയും മിശ്രിതമായ ഒരു ഫ്യൂഷനാണ്.
'ചെന്നൈ പട്ടണം' - തമിഴ് ചുവയുള്ള ഈ ഗാനം ഒരു നാടന്‍ പാട്ടിന്റെ അനുഭൂതി നല്‍കുന്നു.

'യെക്കം പോകവില്ലൈ' - പെപ്പി ടച്ച് ഉള്ള ഒരു തമിഴ് പാട്ടാണ്. ഈ ഗാനം രണ്ടു വിവിധ സാഹചര്യങ്ങള്‍ കാണിക്കുവാനായി സിനിമയില്‍ പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിട്ടുമുണ്ട്.
No comments:
Post a Comment