Latest News

മാര്‍ച്ച് 4 എസ് എസ് എഫ് കരുണാ ദിനമായി ആചരിക്കുന്നു

കാസര്‍കോട്:[www.malabarflash.com] അധ്യാത്മിക ലോകത്തെ മഹല്‍ വ്യക്തിത്വവും നിഷ്‌കപടമായ സ്‌നേഹവും നിസ്വാര്‍ത്ഥ സേവനവും സമൂഹ നന്മക്കായ് സമര്‍പ്പിച്ച അശൈഖ് അഹ്മദുല്‍ കബീര്‍ രിഫായി ശൈഖ് (റ) വിന്റെ ധന്യ ജീവിതം യുവ സമൂഹത്തിന് പരിചയപ്പെടുത്താനും ശൈഖ് രിഫായിയുടെ ധന്യ ജീവിതം മാതൃകയാക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കാനും എസ് എസ് എഫ് സംസ്ഥാന വ്യാപകമായി മാര്‍ച്ച് 4 ന് കരുണാ ദിനമായി ആചരിക്കുന്നു.

കാമ്പസ് തലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് ജില്ലയിലെ വിവിധ കോളേജുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എല്‍ ബി എസ് എന്‍ഞ്ചിനീയറിങ്ങ് കോളേജ് കാസര്‍കോട്, ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്, ഗോവ്ന്ദ പൈ മഞ്ചേശ്വരം, കുമ്പള അക്കാഡമി, നളന്ദ കോളേജ് പെര്‍ള, സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങിയിടങ്ങളില്‍ സേവന പ്രവര്‍ത്തനം, വ്യക്തിഗത ബോധനം, ലഘു ലേഖ വിതരണം,യൂണിറ്റ് സംഗമം തുടങ്ങിയ പരിപാടികള്‍ക്ക് ജില്ലാ,ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കും.

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ധീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട് സംബന്ധിച്ചു.

സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.