കാസര്‍കോട്: [www.malabarflash.com] ചെമ്മനാട് കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളോടെ സി.എച്ച്.സെന്റര്‍ ആരംഭിക്കുന്ന സ്‌പെഷല്‍ ഡയഗ്നോസ്റ്റിക് ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഡോക്ടര്‍സ് മീറ്റ് വിശകലനം ചെയ്തു.
ആതുര ചികിത്സാ സേവന രംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുന്ന സെന്ററില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, കാഷ്വാലിറ്റ് സര്‍വ്വീസ്, പത്ത് കിടക്കകളുള്ള ആസ്പത്രി, ബ്ലഡ് ഡോണേര്‍സ് ഫോറം, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ് സര്‍വ്വീസ് എന്നിവയാണ് പ്രഥമ ഘട്ടത്തില്‍ ആരംഭിക്കുക.
പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയിലാക്കുന്നതിന് ഡോക്ടര്‍മാരുടെ കൂട്ടായ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു. സി.എച്ച്.സെന്റര്‍ പ്രസിഡണ്ട് സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഷംനാട് ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ തായലങ്ങാടി ആമുഖ പ്രഭാഷണം നടത്തി. ഖാദര്‍ കുന്നില്‍, ഡോ. റിസ്‌വാന്‍, ഡോ. കെ.സി.കൃപ, ഡോ.ഖദീജത്ത് ഹാജിയ, ഡോ. ടി. ഫാത്തിമ, ഡോ. ടി. ഫാത്തിമാബി, ഡോ.സി.കെ. വോള്‍ഗ, ഡോ. ഷമീമ തന്‍വീര്‍, ഡോ. എസ്. അംജിദ്, ഡോ. മുഹമ്മദ് ഇംത്യാസ്, ഡോ. ടി.എം. അര്‍ഷാദ്, എന്‍.എ. ബദറുല്‍ മനീര്‍, സി.എം. മുസ്തഫ, സി.ടി.അബ്ദുല്‍ ഖാദര്‍, സി.എ. മനാഫ്, കെ.അബ്ദുല്‍ റസാഖ്, എം.എ.സിദ്ദീഖ്, എ.ബി. മാഹിന്‍, സി.എം.ഹനീഫ, നൗഷാദ് ആലിച്ചേരി, കെ.മുഹമ്മദ്കുഞ്ഞി, പ്രൊഫ.കെ. മുഹമ്മദ്കുഞ്ഞി, കെ.ടി.സക്കീര്‍, സി.എച്ച്. സാജു, എല്‍.ടി.നിസാര്‍, കെ.സി.കൃഷ്ണന്‍, സി.എച്ച്.റസാഖ്, ജനറല്‍ സെക്രട്ടറി കെ.ടി. നിയാസ്, സെക്രട്ടറി പി.എം.അബ്ദുല്ല സംസാരിച്ചു.
Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment