ഉദുമ: (www.malabarflash.com)ശനിയാഴ്ച വൈകുന്നേരം പാലക്കുന്ന് എക്‌സ്‌പോയിലെ തൊട്ടിലാട്ടത്തില്‍ നിന്നും വീണ് മരിച്ച ബന്തടുക്ക ഏണിയാടിയിലെ അബ്ബാസിന്റെ ഭാര്യ ഫാത്വിമയുടെ മൃതദേഹം ചാലിങ്കാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
ഞായറാഴ്ച രാവിലെ ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാലിക്ദീനാറില്‍ വെച്ച് കുളിപ്പിച്ച മൃതദേഹം ഉച്ചയോടെ ഫാത്വിമയുടെ സ്വന്തം വീടായ പെരിയ ചാലിങ്കാലില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ഊഞ്ഞാല്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഓപറേറ്റര്‍ക്കെതിരെ ബേക്കല്‍ പോലിസ് കേസെടുത്തു. മൈസൂര്‍ സ്വദേശി സന്തോഷിനെതിരെയാണ് പോലിസ് കേസെടുത്തത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകുന്നേരം ഭര്‍ത്താവ് അബ്ബാസിനൊപ്പമാണ് ഫാത്വിമയും 11 മാസം പ്രായമുള്ള മകള്‍ മാജിദയും അയല്‍വാസിയായ യുവതിയും പാലക്കുന്നില്‍ എക്‌സപോ കാണാനെത്തിയത്.(www.malabarflash.com)
അതേസമയം എക്‌സ്‌പോയ്ക്ക് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് വാര്‍ത്ത എക്‌സ്‌പോ സംഘാടകര്‍ നിശേദിച്ചു. ഉദുമ ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ നല്‍കി രേഖാമൂലം അനുമതി വാങ്ങിയതായും നികുതി അടയ്ക്കുകയുംചൈയ്തതിന്റെ അടിസ്ഥാനത്തില്‍ എക്‌സ്‌പോയിലേക്കുളള പ്രവേശന പാസ്സില്‍ ഗ്രാമപഞ്ചായത്തിന്റെ സീല്‍ ചെയ്താണ് വിതരണം ചെയ്തതെന്നും സംഘാടകര്‍ മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.

No comments:
Post a Comment