കാസര്‍കോട് : കൊങ്കണ്‍ റൂട്ടിലെ ട്രെയിനില്‍ രണ്ടു മലയാളി കുടുംബങ്ങള്‍ കൂടി കൊള്ളയടിക്കപ്പെട്ടു. തൃശൂര്‍ പാലിശേരി കൃഷ്ണാ നിവാസില്‍ സുകുമാരന്‍ (59), ഭാര്യ ശ്യാമള (50), എറണാകുളം കളമശേരി സ്വദേശികളായ രാമകൃഷ്ണന്‍ (49), ഭാര്യ ദമയന്തി (38) എന്നിവര്‍ക്കാണു കഴിഞ്ഞ ദിവസം ഹാപ്പ എക്‌സ്പ്രസില്‍ ദുരനുഭവമുണ്ടായത്. ഇവരുടെ ലഗേജുകളില്‍ ചിലതു നഷ്ടപ്പെട്ടതായി റയില്‍വേ പൊലീസ് പറഞ്ഞു.
സുകുമാരനും ശ്യാമളയും വാപ്പിയില്‍ നിന്ന് എറണാകുളത്തേക്കും രാമകൃഷ്ണനും ദമയന്തിയും അംഗ്ലേശ്വറില്‍ നിന്ന് ഷൊര്‍ണൂരിലേക്കുമാണു യാത്ര ചെയ്തിരുന്നത്. എസ് അഞ്ച് കോച്ചിലായിരുന്നു ഇവര്‍. ട്രെയിന്‍ മഡ്‌ഗോവയിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ചു കിടന്ന ഉടന്‍ ബോധം നഷ്ടപ്പെടുകയായിരുന്നുവെന്നാണു മൊഴിയെന്നു പൊലീസ് പറഞ്ഞു. ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ സംശയം തോന്നിയ റയില്‍വേ പൊലീസ് ഇവരെ എഴുന്നേല്‍പ്പിച്ചു.
എന്നാല്‍ ബോധം പൂര്‍ണമായി വീണ്ടെടുത്തിരുന്നില്ല. സംഭവിച്ച കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം കണ്ണൂര്‍ റയില്‍വേ പൊലീസിനെ വിവരമറിയിച്ചു. ഡോക്ടറെയും ആംബുലന്‍സും സജ്ജമാക്കി. രാവിലെ എട്ടിനു ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ നാലു പേരെയും പരിശോധിച്ച ഡോക്ടര്‍മാര്‍ ആരോഗ്യനില തൃപ്തികരമെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നു യാത്ര തുടരാന്‍ തീരുമാനിച്ചു. പിന്നീട് ഷൊര്‍ണൂരില്‍ പരാതി നല്‍കി.

No comments:
Post a Comment