Latest News

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട മുപ്പതുകാരന്‍ നേരിട്ടു കാണാന്‍ വന്നപ്പോള്‍ പെണ്‍കുട്ടി അന്തംവിട്ടു

കട്ടപ്പന: (www.malabarflash.com) ഫേസ്ബുക്ക് പ്രണയത്തിന് അപ്രതീക്ഷിത ആന്റി ക്ലൈമാക്സ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവ സോഫ്റ്റ് വെയര്‍ എന്‍ജിനിയറെ തിരക്കിയെത്തിയ പെണ്‍കുട്ടി ശരിക്കും ഞെട്ടി. കട്ടപ്പനയിലായിരുന്നു സംഭവം.

പ്രണയം പൂവിട്ടത് ഫേസ്ബുക്കില്‍. 30 വയസ്സുകാരന്‍ അനൂപ് നായര്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണെന്നായിരുന്നു ഫേസ്ബുക്കില്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ചാണ് നാലു മാസം മുന്‍പ് പരിചയപ്പെട്ട ഇയാളെ തേടി കരുണാപുര്‍ സ്വദേശിയായ പെണ്‍കുട്ടി കട്ടപ്പന ബസ്റ്റാന്റിലെത്തിയത്. ഫേസ്ബുക്കില്‍ കണ്ട ഫോട്ടോയിലെ ആളിനെ തേടിയെത്തിയ പെണ്‍കുട്ടി പക്ഷെ ആളിനെ കണ്ട് ശരിക്കും ഞെട്ടി. ബഹ്റിനില്‍ പെയിന്റിംഗ് തൊഴിലാളിയായ സത്യശീലന്‍ , വയസ് 50. ഇയാളെ കണ്ട് അന്തംവിട്ട് നിന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകാനായിരുന്നു സത്യശീലന്റെ ശ്രമം. പറ്റില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിയായി. 

ഭീഷണി ഭയന്ന് പെണ്‍കുട്ടി കട്ടപ്പനയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മടങ്ങി. പിന്തുടര്‍ന്നെത്തിയ സത്യശീലന്‍ ജോലിസ്ഥലത്തു വച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.കട്ടപ്പന ബസ്സ് സ്റ്റാന്‍റ് പരിസരത്ത് ഇയാളെ തന്ത്രപൂര്‍വ്വം എത്തിച്ചാണ് പോലീസ് പിടികൂടിയത്.

കട്ടപ്പന ഡിവൈഎസ്പി പി.കെ. ജഗദീഷിന്റെ നിര്‍ദേശപ്രകാരം സിഐ റെജി എം. കുന്നിപ്പറമ്പന്‍, എസ്‌ഐ കെ.ആര്‍. ബിജു എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കൂടുതല്‍ ചോദ്യംചെയ്തതില്‍ നിന്നു മുന്‍പും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ കുടുങ്ങിയതായാണു സൂചന ലഭിച്ചത്.

അനൂപ് നായര്‍, അര്‍ജുന്‍ നായര്‍, ഷെഫീഖ് അഹമ്മദ്, സജിത് സ്‌കറിയ തുടങ്ങി വിവധ പേരുകളിലാണു ഫേസ് ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. പരിശോധനയില്‍ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായ പരിശോധനയിലാണു പൊലീസ്. പ്രതിയെ കട്ടപ്പന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

Keywords:  Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.