നെടുമങ്ങാട്: (www.malabarflash.com) എലിവിഷം ഉള്ളില്‍ ചെന്ന നിലയില്‍ അത്യാസന്ന നിലയില്‍ വെള്ളി രാവിലെ തിരുവനന്തപുരം എസ്എടിആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. സഹോദരന്‍ നാലുവയസ്സുകാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍.
പേരുമല വാറുവിളാകത്തു വീട്ടില്‍ മുഹമ്മദ് - ഷഫീല ദമ്പതികളുടെ മക്കളായ ആഫിയ (മൂന്നു മാസം), അന്‍വര്‍ (4) എന്നിവരെയാണ് എലിവിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടികളുടെ ഉള്ളില്‍ എങ്ങനെയാണ് എലിവിഷം ചെന്നതെന്നു വ്യക്തമല്ല.
എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന എലിവിഷം എന്താണെന്നറിയാതെ എടുത്ത് അന്‍വര്‍ കഴിച്ചശേഷം കുഞ്ഞിനും കൊടുത്തതാവാമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
No comments:
Post a Comment