Latest News

സാക്ഷിയെ കൊല്ലുമെന്ന ഭീഷണി: വാര്‍ത്ത ശരിയല്ലെന്ന് സരിത

കണ്ണൂര്‍: (www.malabarflash.com) സോളാര്‍ കേസിലെ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്ത ശരിയല്ലെന്ന് സരിത എസ് നായര്‍. എന്റെ പേരില്‍ അങ്ങനെയൊരു കേസ് എടുത്തിട്ടില്ല. പോലീസ് തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്‌.

മറിച്ചുള്ള വാര്‍ത്തകള്‍ സത്യാവസ്ഥയ്ക്ക് വിരുദ്ധമാണ്. പലപ്പോഴും പോലീസ് സ്‌റ്റേഷനുകളില്‍ വാദി പ്രതിയാകുന്ന അവസ്ഥയാണ് ഉള്ളത്. സാക്ഷിയെ ഭീഷണിപ്പെടുത്തേണ്ട ഒരാവശ്യവും തനിക്കില്ല. ഇപ്പോള്‍ പരാതി നല്‍കിയ മുന്‍ ഡ്രൈവര്‍ ശ്രീജിത്ത് എനിക്കെതിരെ മുമ്പും പലവ്യാജ വാര്‍ത്തകളും പടക്കുകയും മാധ്യമങ്ങള്‍ക്ക് നല്കുകയും ചെയ്തിട്ടുണ്ട്.

ഒരു ലക്ഷം ആവശ്യപ്പെട്ടു നല്‍കാത്തത്തിന്റെ പേരിലാണ് ശ്രീജിത്ത് ഇത്തരമൊരു നീക്കം നടത്തിയതെന്നും പിതാവിന് അസുഖമാണെന്ന പേര് പറഞ്ഞു ഇയാള്‍ പലതവണ തന്നില്‍ നിന്നും പണം കൈപ്പട്ടിയിട്ടുണ്ടെന്നും സരിത.എസ്.നായര്‍ വ്യക്തമാക്കി. ഒരിക്കല്‍ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതാണ്. എന്നാല്‍ പിന്നീട് വീണ്ടും ഡ്രൈവര്‍ ജോലി ആവശ്യപ്പെട്ടു ശ്രീജിത്ത് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്, സരിത കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പറയാന്‍ തയ്യാറായാല്‍ ആറു ലക്ഷം രൂപയും ഇന്നോവ കാറും നല്‍കാമെന്ന് ശ്രീജിത്ത് വാഗ്ദാനം ചെയ്‌തെന്ന് സരിതയുടെ സഹോദരന്‍ വിനുകുമാറം പറഞ്ഞു. തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച ശ്രീജിത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യും.

താന്‍ സരിതയുടെ ഡ്രൈവര്‍ മാത്രമാണ് എന്ന് തെറ്റിദ്ധരിച്ചു തന്നെ സ്വാധീനിക്കാന്‍ ശ്രീജിത്ത് നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. സരിതയുടെ അനിയനാണ് താന്‍ എന്ന കാര്യം പുള്ളിക്ക് അറിയില്ല. പുള്ളിക്കാരി എങ്ങോട്ട് പോകുന്നു. എന്തിനു പോകുന്നു എന്നത് സംബന്ധിച്ച വിവരം നല്കണം എന്നും ശ്രീജിത്ത് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടിയാണ് ശ്രീജിത്ത് ഇത്തരം ചെയ്തികള്‍ നടത്തുന്നത്. എന്നാല്‍ അത് ആരാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും വിനുകുമാര്‍ വെളിപ്പെടുത്തി.


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.