ആഷിക് അബു സംവിധാനം ചെയ്യുന്ന 'റാണി പദ്മിനി' എന്ന സിനിമയില്‍ മഞ്ജു വാരിയരും റിമ കല്ലിങ്കലും നായികമാരാകുമെന്ന് മുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.എന്നാല്‍ പിന്നീട് മഞ്ജു വാര്യരുണ്ടാകുമോ ഇല്ലയോയെന്ന കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചകളുണ്ടായിരുന്നു. പ്രതിഫലതര്‍ക്കമെന്നുവരെ വാര്‍ത്തകളുണ്ടായി.(www.malabarflash.com)
ഇപ്പോള്‍ ഇതാ ചിത്രത്തിലേക്ക് ആഷിക് അബു കാസ്റ്റിംഗ് കോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിരിക്കുന്നു. മഞ്ജുവിന്റെയും റിമയുടെയും കുട്ടിക്കാലം അവതരിപ്പിക്കാന്‍ രൂപസാദൃശ്യമുള്ള പെണ്‍കുട്ടികളെ തേടിയാണ് ഇത്. റാണി പദ്മിനിയില്‍ മഞ്ജുവും റിമയും തന്നെ ടൈറ്റില്‍ റോളിലെത്തുമെന്ന് ഉറപ്പായി.
No comments:
Post a Comment