ആലപ്പുഴ: ഉല്‍സവം കാണാന്‍ ഭാര്യവീട്ടിലെത്തിയയാളെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് നന്ദനത്തില്‍ അനീഷ് കുമാര്‍ (രാജന്‍ - 43) ആണു കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ കൈതവന പക്കി ജംക്ഷനു സമീപം രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. പക്കി ജംക്ഷനിലെ ഭാര്യവീടിനു സമീപത്തെ ക്ഷേത്രത്തില്‍ ഉല്‍സവം കാണാനെത്തിയ അനീഷ് കുമാര്‍ കുടുംബാംഗങ്ങളുമൊത്ത് വീടിനു മുന്നിലിരിക്കുമ്പോള്‍ മൂന്നു ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ അനീഷ് കുമാറിന്റെ ബന്ധു അഭിലാഷിനും മറ്റൊരാള്‍ക്കും പരുക്കേറ്റു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ആലപ്പുഴ പഴവീട് ക്ഷേത്രത്തിലെ പടയണി കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വൈകിട്ട് തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ പിരിഞ്ഞുപോയെങ്കിലും ഒരു സംഘം വൈരാഗ്യം തീര്‍ക്കാനെത്തുകയായിരുന്നു. കൊല്ലപ്പെട്ട അനീഷ് എതിര്‍സംഘത്തിലുണ്ടായിരുന്നയാളാണെന്നു കരുതിയാണ് ആക്രമണം നടത്തിയതെന്നാണു സൂചന. സൗത്ത് പൊലീസ് കേസെടുത്തു.
അനീഷിന്റെ ഭാര്യ: ജയന്തി. മക്കള്‍: അജിത്ത്, ആര്യ.

No comments:
Post a Comment