Latest News

മഹര്‍ 2015ന് ബേക്കല്‍ ഹദ്ദാദ് നഗര്‍ ഒരുങ്ങുന്നു

ബേക്കല്‍: (www.malabarflash.com)പതിനഞ്ച് പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യം യാഥാര്‍ത്ഥ്യമാകുന്ന ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ്ഹില്‍ മഹര്‍ 2015ന് ഹദ്ദാദ്‌നഗര്‍ ഒരുങ്ങി

ഏപ്രില്‍ 5ന് ഹദ്ദാദ് നഗറില്‍ വെച്ചാണ് പ്രമുഖ പണ്ഡിതന്‍മാരുടെയും ആത്മീയ നേതാക്കളുടെയും നേതൃത്വത്തില്‍ നിര്‍ധനരായ 15 പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത്. പരിപാടിയില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും മത സാമൂഹ്യ സാംസ്‌കാരിക നായകരും സംബന്ധിക്കും.

മഹര്‍ 2015 ന് മുന്നോടിയായി മാര്‍ച്ച് 28 മുതല്‍ മതവിഞ്ജാന സദസ്സും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും പ്രമുഖ വാഗ്മി നൗഷാദ് ബഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും.(www.malabarflash.com)

ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എഎസ്, ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, യു.എ.ഇ എക്‌സ്‌ചേഞ്ച് സി.ഇ.ഒ സുധീര്‍കുമാര്‍ ഷെട്ടി എന്നിവര്‍ മുഖ്യാഥിതികളായിരിക്കും

എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, സാജിദ് മൗവ്വല്‍, അജിത്കുമാര്‍ ആസാദ്, എം.സി. ഹനീഫ മൗവ്വല്‍, ഹദ്ദാദ് നഗര്‍ ഖത്തീബ് ഷംസുദ്ദീന്‍ ലത്തീഫി പട്ടാമ്പി, തുടങ്ങിയവര്‍ സംബന്ധിക്കും.
മഹര്‍ കണ്‍വീനര്‍ അമീര്‍ മസ്താന്‍ സ്വാഗതവും, പി.കെ. ഹനീഫ നന്ദിയും പറയും.
രാത്രി നടക്കുന്ന മതപ്രഭാഷണ പരമ്പര ഹദ്ദാദ് നഗര്‍ ഖാസി പി.എം ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. സിറാജുദ്ദീന്‍ ബാഖവി ഇടുക്കി മുഖ്യ പ്രഭാഷണം നടത്തും. ഹദ്ദാദ് നഗര്‍ ജമാഅത്ത് പ്രസിഡണ്ട് ബി.കെ. സൂപ്പിഹാജി മുഖ്യാഥിതിയായിരിക്കും.
പരിപാടിക്കായി ഹദ്ദാദ് നഗര്‍ ജുമാമസ്ജിദിന് സമീപം കൂററര്‍ വേദിയാണ് ഒരുങ്ങുന്നത്. അബൂദാബിയിലെ ഷൈഖ് സായിദ് മസ്ജിന്റെ മാതൃകയിലാണ് വേദി. പളളിക്കരയിലെ ശില്‍പ്പി ഡെന്‍സണ്‍ ആന്റണിയും കാഞ്ഞങ്ങാട്ടെ ഐമാക്‌സ് ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ ബേക്കല്‍ ഖിള്‌രിയ നഗറിലെ ആബിദും കൂടിയ ഈ കൂററന്‍ വേദി രൂപകല്പന ചെയ്തിരിക്കുന്നത്. പത്തോളം തൊഴിലാളികള്‍ രാപ്പകല്‍ ജോലി ചെയ്താണ് വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മഹര്‍ 2015 ല്‍ പങ്കാളികളാവുന്നതില്‍ നിന്നും യു.എ.ഇ, ലണ്ടന്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തു വരുന്ന നൂറുകണക്കിന് ഹദ്ദാദ് നഗര്‍ സ്വദേശികള്‍ നാട്ടിലെത്തിയിട്ടുണ്ട്.(www.malabarflash.com)

ദുബായിലെ യുവ വ്യപാരി ഇഖ്ബാല്‍ അബ്ദുല്‍ഹമീദിന്റെ നേതൃത്വത്തിന്റെ കമ്മിററിയാണ് മഹര്‍ 2015ന്റെ സംഘാടകര്‍. 15 പെണ്‍കുട്ടികള്‍ക്ക് 5 പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും ഇവരെ ജീവിത സഖികളാക്കി ഏറെറടുക്കുന്ന യുവാക്കള്‍ക്ക് ഓട്ടോ റിക്ഷയും ജീവിതമാര്‍ഗമായി നല്‍കുന്നുണ്ട്.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.