ഉദുമ: മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസിന്റെ എസി കംപാര്‍ട്ട്മെന്റിന്റെ അടിയില്‍നിന്ന് പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭാന്ത്രിയിലാക്കി. ഇതിനെതുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറോളം കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.
ശനിയാഴ്ച പകല്‍ 3.20ന് ട്രെയിന്‍ കോട്ടിക്കുളത്തെത്തിയപ്പോഴാണ് ബോഗിയുടെ അടിയില്‍നിന്ന് തീപ്പൊരിയും പുകയും കണ്ടത്. ചക്രം ജാമായതിനെ തുടര്‍ന്നാണ് തീപ്പൊരിയും പുകയും ഉയര്‍ന്നതെന്ന് ലോക്കോ പൈലറ്റെത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തി. തകരാര്‍ പരിഹരിച്ച് വൈകിട്ട് നാലോടെ യാത്ര പുനരാരംഭിച്ചു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment