കോയമ്പത്തൂര്‍: www.malabarflash.com സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ഈയിടെ നമ്മള്‍ നിരവധി കേള്‍ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ജീവന്‍ പോലും ഇത് മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും തമിഴ്‌നാട്ടില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് തന്റെ ജീവന്‍ നഷ്ടമായി. തിരുപ്പൂര്‍ ധാരാപുരം കാളിപാളയം ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകുമാറാണ് (27) മരിച്ചത്.
ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ ചന്ദ്രകുമാര്‍ വീടിന്റെ പുറത്തിരുന്ന് വാട്‌സ്ആപില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പിന്നീട് യുവാവ് പാമ്പിനെ പിടിച്ച് മൊബൈലില്‍ സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു.
രാവിലെ ഭാര്യ ശെല്‍വി വന്ന് നോക്കുമ്പോഴാണ് വായില്‍ നിന്ന് നുര വന്ന് ചന്ദ്രകുമാര്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ധാരാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. www.malabarflash.com
മരിക്കുന്ന ദിവസം രാത്രി ചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ് സന്ദേശങ്ങള്‍ കണ്ടപ്പോഴാണ് മരണം ഉണ്ടാകാനുള്ള യാഥാര്‍ത്ഥ സംഭവം മനസ്സിലായത്. മദ്യ ലഹരിയിലായിരുന്നതിനാല്‍ പാമ്പ് ശരീരത്തില്‍ കൊത്തിയ കാര്യം ചന്ദ്രകുമാര്‍ അറിഞ്ഞിരുന്നില്ല.
No comments:
Post a Comment