ഇരിട്ടി: www.malabarflash.com രാസവസ്തു ഉപയോഗിച്ചു പഴുപ്പിച്ച ഒരു ടണ്ണോളം മാങ്ങ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന അര ക്വിന്റലോളം കാല്‍സ്യം കാര്‍ബൈഡും പിടിച്ചെടുത്തു. ഇരിട്ടി കച്ചേരിക്കടവില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണു കാല്‍സ്യം കാര്‍ബെഡ് ഉപയോഗിച്ചു മാങ്ങ പഴുപ്പിക്കുന്നതു കണ്ടെത്തിയത്.
രാസവസ്തു ഉപയോഗിച്ചു പഴുപ്പിച്ച ഒരു ടണ്ണോളം മാങ്ങ പെട്രോളൊഴിച്ചു കത്തിച്ചു. മാങ്ങാവ്യാപാരി കടുപ്രായില്‍ ജോബിക്ക് കാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണര്‍ വി. ഹരിലാല്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ ടി. അജിത്കുമാര്‍, ടി.എം. ഉണ്ണിക്കൃഷ്ണന്‍, കെ. വിജയന്‍, കെ.പി. മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. www.malabarflash.com

ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ മാങ്ങ പാട്ടത്തിനെടുക്കുന്ന വ്യാപാരികള്‍ മൂപ്പെത്താത്ത മാങ്ങ ഉള്‍പ്പെടെ പറിച്ചു കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിക്കുന്നതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന.
Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam .
No comments:
Post a Comment