കാഞ്ഞങ്ങാട് : പിറന്നാള്‍ തലേന്ന് യുവാവ് ആശുപത്രിയില്‍ ജീവനൊടുക്കി. കാഞ്ഞങ്ങാട് നഗരസഭ ശുചീകരണ തൊഴിലാളി കുശാല്‍ നഗര്‍ സ്വദേശി എച്ച് കെ നീലാധരന്റെ മകന്‍ സന്ദീപാണ് (30) ചൊവ്വാഴ്ച രാത്രി 8 മണിയോടെ മാണിക്കോത്തെ സ്വകാര്യ ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചത്.
ഇടക്കിടെ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സന്ദീപിനെ ചൊവ്വാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ ആശുപത്രി മുറിയില്‍ ജീവനൊടുക്കുകയായിരുന്നു.
കിഴക്കുംകര മണലില്‍ വാടക വീട്ടില്‍ താമസിക്കുന്ന സന്ദീപിന്റെ മുപ്പതാം പിറന്നാള്‍ ബുധനാഴ്ചയാണ്. ഷാര്‍ജയില്‍ അലുമീനിയം-ഗ്ലാസ് ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായ സന്ദീപ് ജനുവരി ഒമ്പതിനാണ് നാട്ടിലെത്തിയത്.
പിന്നീട് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഇതുപോലെ ആശുപത്രിയില്‍ കഴിഞ്ഞ സന്ദീപിനെ ചൊവ്വാഴ്ച വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രാത്രിയോടെ ആശുപത്രി മുറിയില്‍ തൂങ്ങിയ സന്ദീപിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഗിരിജയാണ് മാതാവ്. സന്ദേശ് (ഗള്‍ഫ്), സംഗീത എന്നിവര്‍ കൂടെപ്പിറപ്പുകളാണ്.
No comments:
Post a Comment