വെള്ളരിക്കുണ്ട്: (www.malabarflash.com)ശിശുഭവനിലെ അന്തേവാസിയായ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ മധ്യപ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാന്‍ഡല ജില്ലയിലെ അജബ് കുമാര്‍ ദുര്‍ബെ (22)യെയാണ് വെളളരിക്കുണ്ട് സി.ഐ ടി.പി സുമേഷ് അറസ്റ്റ് ചെയ്തത്
ചിററാരിക്കലിലെ ശിശുഭവനിലെ ക്ലീനിംഗ് തൊഴിലാളിയായ അജബ് കുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞ ശിശുഭവന്‍ അധികൃതര്‍ പെണ്‍കുട്ടിയെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ പേര് മാത്രമാണ് ശിശുഭവനിലെ അധികൃതരുടെ കൈവശമുണ്ടായിരുന്നത്.
ഒരാഴ്ച മുമ്പാണ് പ്രതിയെ തേടി സി.ഐ ടി.പി സുമേഷിന്റെ നിര്‍ദ്ദേശ പ്രകാരം അഡീഷണല്‍ എസ്.ഐ ജോസൂട്ടി, സീനിയര്‍ പോലീസ് ഓഫീസര്‍ കമലാക്ഷനും മധ്യപ്രദേശിലേക്ക് തിരിച്ചത്. തിരച്ചിലിനൊടുവില്‍ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്നും അതിസാഹസികമായാണ് പോലീസ് അജബ് കുമാറിനെ പിടികൂടി വെളളരിക്കുണ്ടിലെത്തിക്കുകയായിരുന്നു.

No comments:
Post a Comment